മഞ്ഞണിഞ്ഞ എന്‍റെ
പ്രഭാതങ്ങള്‍ക്ക്
കര്ണികാരപൂക്കള്
മഞ്ഞ നിറം ചാര്‍ത്തി
എനിക്കെന്നും വിഷുവായിരുന്നു
നിന്‍റെ അധരങ്ങളില്‍ നിറഞ്ഞ
ചിരി എനിക്ക് വിഷു കണിയായി
നിന്‍റെ ചുടു നിശ്വാസം
എന്‍റെ വിഷു കൈനീട്ടമായി
നിന്‍റെ പ്രണയാര്‍ദ്രമായ
കണ്ണുകള്‍ എനിക്ക്
വിഷു സദ്യയേകി....
നീ... നീ.. തന്നെയാണെന്റെ
വിഷ ു...
No comments:
Post a Comment