കുപ്പി വളകള്‍
അവളെ ഹരം
കൊള്ളിച്ചു കൊണ്ടേയിരുന്നു
അവനു വേണ്ടി മാത്രം
നിത്യവും കുപ്പിവളകള്‍ അണിഞ്ഞു
അവന്റെ കൈമുഷ്ട്ടിയില്‍
കുപ്പിവളകള്‍ ഞെരിഞ്ഞുടയുന്ന
കാഴ്ച അവളെ ഒരു
ഉണ്മാധിനിയാക്കി
പൊട്ടി വീണ വളതുണ്ടുകളില്‍
അവള്‍ വീണ്ടും അവന്റെ
സ്നേഹം പരീക്ഷിച്ചു
കുപ്പിവള ചില്ലുകള്‍
കൈതണ്ടയിലുണ്ടാക്കിയ
മുറിവിലൂടെ കിനിഞ്ഞിറങ്ങുന്ന
ചോരതുള്ളികളിലൂടെ അവന്റെ
സ്നേഹവും ഇറ്റിറ്റു വീഴുന്നത്
അവള്‍ അറിഞ്ഞു ....
സ്നേഹത്തിന്റെ നിറം
ചുവപ്പായിരിക്കുമോ?
അറിയില്ല...
എങ്കിലും അവനുടയ്ക്കാന്‍ മാത്രമായ്
കുപ്പിവളകള്‍ അവള്‍
അണിഞ്ഞു കൊണ്ടേയിരുന്നു...
No comments:
Post a Comment