കത്തിക്കാളുന്ന ഉച്ചവെയില്‍
റോഡും ചുട്ടു പോള്ളുകയാണ്
ചൂട് പറന്നു പൊങ്ങുന്നു
ചൂട് പറന്നു പൊങ്ങുന്നു
നിരത്തിലെ ചൂടോ
എന്‍റെ ചുറ്റിനും പരകിയൊഴുകുന്ന
വാഹനങ്ങളില്‍ നിന്നും
ബഹിര്‍ഗമിക്കുന്ന ചൂടോ
ഒന്നും ഒന്നും എന്നെ
അലോസരപെടുതുന്നില്ല ...
കൃത്യ നിര്‍വഹണത്തിന്റെ
തെളിവായി എന്റെ
തൊപ്പിക്കിടയിലൂടെ
തൊപ്പിക്കിടയിലൂടെ
അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികള്‍..
മാത്രം...
അകത്തും പുറത്തും ഉഷ്ണമാണ്
വെന്തെരിയുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം
ഒരു തണുവായി തലോടലായി
ഒരു നറു കാറ്റായി എന്നെ
തഴുകി തലോടി ...
അകത്തും പുറത്തും ഉഷ്ണമാണ്
വെന്തെരിയുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം
ഒരു തണുവായി തലോടലായി
ഒരു നറു കാറ്റായി എന്നെ
തഴുകി തലോടി ...
കടന്നു പോകുന്നു
No comments:
Post a Comment