Thursday, 19 April 2012

ദൂരം



എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള 
ദൂരം എത്രയാണ്?
ഞാന്‍ കൂട്ടിയും കിഴിച്ചും 
ഗുണിച്ചും ഹരിച്ചും നോക്കി
ഉത്തരം കിട്ടിയില്ല
പലരോടും ചോദിച്ചു
ആര്‍ക്കുമറിയില്ല
എല്ലാവരുമെന്നെ 
പകച്ചു നോക്കി 
അവസാനം ഞാന്‍ 
തന്നെ കണ്ടെന്തി 
ഒരു കൈപ്പാടകലെ
മാത്രമാണ് എന്നില്‍ നിന്നും 
നിന്നിലേയ്ക്കുള്ള ദൂരമെന്ന്...

1 comment:

  1. " എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരവും
    നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരവും
    ഒന്നാകുമോ ?
    അവിടെയാണ് എന്റെ യാത്ര സഫലമാകുന്നത് "

    ReplyDelete