Monday, 10 September 2012

എന്‍റെ സ്വപ്നം



വാകമരപൂക്കള്‍  ചുവപ്പ് വിരിച്ച  
പരവതാനിയിലൂടെ മെല്ലെ നടക്കവേ..   
നരച്ചതും...പിഞ്ഞിതുടങ്ങിയതുമായ
എന്‍റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ പുതിയ
നിറച്ചാര്‍ത്ത് തേടി... 
എന്‍റെ ഹൃദയത്തില്‍ നിന്നും  
കിനിഞ്ഞ രക്തുള്ളികള്‍ വാകപ്പൂക്കള്‍ക്ക് 
ഒന്ന് കൂടി ശോണിമ പകര്‍ന്നു 
സ്വപ്നങ്ങളെയെല്ലാം ഞാന്‍ വാകപ്പൂക്കള്‍ക്ക്  
മുകളിലേയ്ക്ക് വച്ചു ....
ഒരു നിമിഷം  കൊണ്ട് 
വാകപ്പൂക്കള്‍എല്ലാം  നിറം മങ്ങി 
നിറമില്ലാത്ത പൂവിതളുകളില്‍ 
തലോടി ക്ഷമ പറഞ്ഞു  തിരികെ നടന്നു
എന്‍റെ നിറം കെട്ട സ്വപ്നങ്ങള്‍ക്ക് 
പുതിയ നിറചാര്‍ത്തു തേടി...

No comments:

Post a Comment