ഓര്‍മയുടെ തിരതല്ലലില്‍
ഒരു വാക്ക് പോലും ഇന്നലെ
നിനക്കായ് കുറിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ പ്രണയദിന സന്ദേശങ്ങള്‍
ഒക്കെയും നിനക്ക് വേണ്ടി മാറ്റി
വയ്ക്കപെട്ടവ ആയിരുന്നു
പക്ഷെ
പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു
ഒരു വിഷ ദ്രാവക കുപ്പിയിലൂടെ
മരണതാളം തേടിപോയ
പ്രിയപ്പെട്ട കൂട്ടുകാരാ
നിനക്കായ് ഞാന്‍ ഇനിയെന്ത് കുറിയ്ക്കുവാന്‍
എന്‍റെ ജീവിത വീഥിയില്‍
പെയ്തു തീര്‍ന്ന പ്രിയ വസന്തമേ
ആത്മാവിനെ സ്വതന്ത്രമാക്കി
നിന്നിലെയ്ക്ക് കൂടണയുവാന്‍
ഞാനും കാത്തിരിക്കുകയാണ്
No comments:
Post a Comment