Tuesday 4 December 2012

വിധി


എന്റെ വിധിയ്ക്കായി ഞാന്‍ കാത്തിരിയ്ക്കുന്നു...
ചിന്തകളില്‍ കനലുകള്‍ കോരിയിട്ടു 
വാക്കുകളില്‍ കൂര്‍ത്ത മുള്ളുകളും ആയി 
നീ വരുന്നതും കാത്തു ഞാനിരിയ്ക്കുന്നു..
വാക്കിലും നടപ്പിലും നോട്ടത്തിലും 
ഞാന്‍ മാന്യത നിറയ്ക്കുന്നുവെങ്കിലും 
നിന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ 
അതൊന്നും ഒന്നുമല്ലാതായി 
തീരുന്നതും ഞാനറിയുന്നു...
നിന്റെ വരവിന്റെ ഉഷ്ണക്കാറ്റില്‍ 
എന്റെ ശരീരം കരിയില പോലെ 
വിറയ്ക്കുന്നു......

Sunday 11 November 2012

'വേശ്യ'


അന്നത്തിനായവള്‍ തുണിയഴിചീടവേ
നാട്ടുകാര്‍ മുദ്ര ചാര്‍ത്തീ 'വേശ്യ'
പുറം തിരിഞ്ഞുറങ്ങുന്ന 
ഭര്‍ത്താവിന്‍ കൂര്‍ക്കം വലിയിന്‍ 
മറവില്‍ പുതിയ ശ്വാസഗന്ധങ്ങള്‍
തേടവേ കുടുംബക്കാര്‍ 
ചാര്‍ത്തീ തിലകം  'വേശ്യ'
ഭര്‍ത്താവും, സ്നേഹവും...
ഉണ്ടെങ്കിലും മതി വരാതെ 
ഇറങ്ങുന്നു പതിവ്രത 'വേശ്യ'കള്‍ 
ഊര്‍മ്മിളയും സീതയും 
വാണരുളിയ നാട്ടില്‍..
ഇങ്ങനെയിങ്ങനെ ...
പലവിധ വേശ്യകള്‍..

Monday 22 October 2012

ഓര്‍മകള്‍ക്കു മരണമില്ല


കുറുമ്പുകള്‍ കാട്ടി 
നീയെന്‍ പ്രണയവല്ലിയില്‍ 
നറുമലര്‍ ഗന്ധമായ് 
നിറഞ്ഞിടുമ്പോള്‍ 
ആ മൃദുവാണിയിലെന്നുമീ 
പാതയില്‍ അമൃതെന്‍ 
ചിന്തയില്‍ നിറയ്ക്കവേ 
എത്ര മഞ്ജുള ദീപ്തമാണീ ജന്മം ........

Sunday 21 October 2012

മഴ


തുള്ളിയ്കൊരു കുടം പോലെ പെയ്തു മറിയുകയാണ്  മഴ . . . . ജാലക കമ്പികള്‍ക്കിടയിലൂടെ എന്നിലേയ്ക്കും മഴ പെയ്തു വീണു കൊണ്ടിരുന്നു..എന്നെ കൊതിപ്പിച്ചു കൊണ്ട്...എന്നെ മാടി വിളിച്ചു കൊണ്ട്......മഴ കാണുമ്പോള്‍... അറിയാതെ മനസ് പ്രണയാര്‍ദ്രമാകും..അതിലേറെ വേദനയാണ്...നഷ്ടപ്രണയത്തിന്റെ ഓര്‍മ്മപെടുതല്‍ കൂടിയാണ് എനിയ്ക്ക് മഴ..എന്‍റെ വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കുന്നതിനും എന്‍റെ ഓര്‍മ്മകള്‍ക്ക് തണുപ്പെകുന്നതിനും  എനിക്ക് എന്നില്യ്ക്ക് അലിഞ്ഞു ചേരുന്നതിനും . . . . . . പിന്നെയും പിന്നെയും പറയാനാകാത്ത എന്തൊക്കെയോ വികാരങ്ങള്‍ഉണര്‍ത്തുന്ന സുന്ദരമായ ഒരു അനുഭൂതി . . . . 

നിനക്കായ്‌..



 നിന്നിലെയ്ക്ക് ഞാന്‍ 
ഒരു മഴയായ്
പെയ്തൊഴിയാം
നിന്നിലെ സങ്കടങ്ങള്‍  ഒക്കെയും ഞാന്‍ 
എന്നില്യ്ക്ക് ആവാഹിക്കാം
എന്നിലെ സന്തോഷം 
പകുക്കാതെ ഞാന്‍ 
നിനക്കായി നല്‍കാം
നിന്‍റെ പുഞ്ചിരി 
വാടാതെ കാക്കാം 
എന്നിലേയ്ക്ക് നീ 
സൌഹൃദത്തിന്റെ 
വാടാത്ത 
പനിനീര്‍ പൂക്കള്‍ 
പൊഴിക്കുമെങ്കില്‍...
നിന്‍റെ ചുണ്ടിലെ ചിരി 
എനിക്കായി നല്‍കുമെങ്കില്‍..

Monday 10 September 2012

എന്‍റെ സ്വപ്നം



വാകമരപൂക്കള്‍  ചുവപ്പ് വിരിച്ച  
പരവതാനിയിലൂടെ മെല്ലെ നടക്കവേ..   
നരച്ചതും...പിഞ്ഞിതുടങ്ങിയതുമായ
എന്‍റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ പുതിയ
നിറച്ചാര്‍ത്ത് തേടി... 
എന്‍റെ ഹൃദയത്തില്‍ നിന്നും  
കിനിഞ്ഞ രക്തുള്ളികള്‍ വാകപ്പൂക്കള്‍ക്ക് 
ഒന്ന് കൂടി ശോണിമ പകര്‍ന്നു 
സ്വപ്നങ്ങളെയെല്ലാം ഞാന്‍ വാകപ്പൂക്കള്‍ക്ക്  
മുകളിലേയ്ക്ക് വച്ചു ....
ഒരു നിമിഷം  കൊണ്ട് 
വാകപ്പൂക്കള്‍എല്ലാം  നിറം മങ്ങി 
നിറമില്ലാത്ത പൂവിതളുകളില്‍ 
തലോടി ക്ഷമ പറഞ്ഞു  തിരികെ നടന്നു
എന്‍റെ നിറം കെട്ട സ്വപ്നങ്ങള്‍ക്ക് 
പുതിയ നിറചാര്‍ത്തു തേടി...

Friday 15 June 2012

ഞാനും  അഖിലവും  സകല ചരാ 
ചരങ്ങളും ഒന്നാകും ദിനം
എന്‍റെ  ശവക്കല്ലരയുടെ  
മുകളിലേയ്ക്ക് ഒരു പിടി 
പനിനീര്‍ പൂക്കളുമായി നീയെത്തും....
ലില്ലിപൂക്കള്‍ കൊണ്ട് മനോഹരമായി 
എന്നെ അലങ്കരിക്കും..
എന്‍റെ  ശവക്കല്ലറയുടെ മുകളില്‍ 
ചെവി ചേര്‍ത്ത് വച്ച് നീ  കിടക്കും 
എന്‍റെ  ഹൃദയം അപ്പോഴും നിനക്കായ്‌ 
മിടിയ്ക്കുന്ണ്ടായിരിക്കും 

Tuesday 22 May 2012

ഉപാധി



അവന്‍ അവളോട്‌ പറഞ്ഞു
'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'
 "സ്നേഹം!!! ?"
'അതെ  ഉപാധികള്‍ ഇല്ലാത്ത സ്നേഹം'  
"ഉപാധികളോ?"
'അതെ ഉപാധികള്‍ ഇല്ലാതെ നമുക്ക്  സ്നേഹിക്കാം '
അവള്‍ ചിരിച്ചു ....
- ഉപാധികളില്ലാത്ത സ്നേഹം - 
അതും ഒരു ഉപാധിയല്ലേ?

Monday 7 May 2012

സ്വപ്നം


സ്വപ്നം 

രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ നിദ്രയുടെയും  നിനവിന്റെയും നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ സഞ്ചരിയ്ക്കവേ...എന്‍റെ സ്വപ്നങ്ങളിലേയ്ക്ക് നീ കടന്നു വന്നുഅവ്യക്തമായിരുന്നു നിന്‍ രൂപവും ഭാവവും..നിലാവു വിരിഞ്ഞ നാട്ടിട വഴികളിലൂടെഅപരിചിതത്തിന്റെ നൂലിഴകള്‍ പൊട്ടിച്ചു നാം നടന്നു...മഴയില്‍ കുതിര്‍ന്നു പോയ ശലഭത്തെക്കുറിച്ചും കിഴക്കോട്ടൊഴുകുന്ന നദികളെകുറിച്ചും നീ പറഞ്ഞുകൊണ്ടേയിരുന്നു എനിയ്ക്കും പറയാന്‍ ഉണ്ടായിരുന്നുഒക്കെയും എന്‍റെ സങ്കടങ്ങളുംനഷ്ട്ടങ്ങളും ആണെന്ന ഓര്‍മ്മയില്‍ ഞാന്‍ മൌനം പാലിച്ചു..നടക്കുന്ന വഴികളില്‍ നിന്‍റെ മുദ്രപതിഞ്ഞിരിക്കണം എന്ന വാശിയോടെ നീ നടന്നു, നിന്‍റെ കാലടിപാടുകള്‍പതിച്ചു കൊണ്ട് ....എവിടെയൊക്കെയോ എന്തൊക്കെയോ സമാനതകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ ഞാനും കൂടെ നടന്നു.......നിദ്രയില്‍ നിന്നും ഉണര്‍വിലേയ്ക്ക് ............

Sunday 6 May 2012

മഴതുള്ളി

മഴതുള്ളി
മഴ പെയ്തു തീര്‍ന്നു.. ഇനി മരം പെയ്യുകയാണ്...ഇല തുമ്പുകളില്‍ എല്ലാം പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍...മഴക്കാറുകള്‍ക്കിടയിലൂടെ എത്തിനോക്കിയ സൂര്യ രശ്മി  ഏറ്റു മഴത്തുള്ളി തിളങ്ങവേ...ഭൂമിയില്‍  ഏറ്റവും മനോഹരമായി വേറെ ഒന്നുമില്ലെന്ന് തോന്നി... അടുത്ത നിമിഷം ഇല തുമ്പില്‍ നിന്നും ഊര്‍ന്നു  വീണു....ഒരു മഴത്തുള്ളിയായ് പൊഴിയവേ.....എന്‍റെ സ്വപ്നങ്ങളും തറയില്‍ തട്ടി ചിതറിതെറിയ്ക്കുന്നത്‌ ഞാന്‍ കണ്ടു...

Thursday 19 April 2012

എന്‍റെ വിഷു...



മീനവെയില്‍ ചൂടില്‍ 
എന്‍റെ കര്‍ണ്നികാരവും
പൂവണിഞ്ഞു
 ഹരിതാഭയൊക്കെ
പീത നിറത്തിന്  വഴി മാറി 
വിഷുവെതും  മുന്നേ എന്‍റെ
പ്രഭാതങ്ങള്‍
മഞ്ഞ നിരമാര്‍ന്നു 
കണ്ണുകളാല്‍  മഞ്ഞ പൂക്കുലകളെ 
പുണര്‍ന്നു ഞാനെന്‍റെ 
ദിനങ്ങള്‍ തുടങ്ങവെ 
തോരാത്ത മഴയില്‍ 
മേടവിഷുവെതും മുന്നേ 
കര്നികാര പൂക്കള്‍ കൊഴിഞ്ഞു 
എന്‍റെ  വിടര്‍ന്ന കണ്ണുകളില്‍ 
വിഷാദം നിറയുന്നു...
എന്‍റെ  അധരങ്ങളില്‍ വിരിഞ്ഞ 
ചിരി വരണ്ടു പോകുന്നു.. 
ജീവിത നൊമ്പര ചിന്തിന്റെ 
ശീലില്‍ പാഴ്ശ്രുതി പാടി
എന്‍റെ വിഷുവും പടിയിറങ്ങുന്നു....

ദൂരം



എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ള 
ദൂരം എത്രയാണ്?
ഞാന്‍ കൂട്ടിയും കിഴിച്ചും 
ഗുണിച്ചും ഹരിച്ചും നോക്കി
ഉത്തരം കിട്ടിയില്ല
പലരോടും ചോദിച്ചു
ആര്‍ക്കുമറിയില്ല
എല്ലാവരുമെന്നെ 
പകച്ചു നോക്കി 
അവസാനം ഞാന്‍ 
തന്നെ കണ്ടെന്തി 
ഒരു കൈപ്പാടകലെ
മാത്രമാണ് എന്നില്‍ നിന്നും 
നിന്നിലേയ്ക്കുള്ള ദൂരമെന്ന്...

Monday 16 April 2012

വിഷു



മഞ്ഞണിഞ്ഞ എന്‍റെ 
പ്രഭാതങ്ങള്‍ക്ക് 
ര്‍ണികാരപൂക്കള്‍ 
മഞ്ഞ നിറം ചാര്‍ത്തി 
എനിക്കെന്നും വിഷുവായിരുന്നു 
നിന്‍റെ അധരങ്ങളില്‍ നിറഞ്ഞ 
ചിരി എനിക്ക് വിഷു കണിയായി 
നിന്‍റെ ചുടു നിശ്വാസം 
എന്‍റെ വിഷു കൈനീട്ടമായി 
നിന്‍റെ പ്രണയാര്‍ദ്രമായ 
കണ്ണുകള്‍ എനിക്ക്
വിഷു സദ്യയേകി....
നീ... നീ.. തന്നെയാണെന്റെ 
വിഷു...

Monday 26 March 2012

എന്റെ പ്രണയം മഴയോട്



ഞാന്‍ മഴയെ പ്രണയിക്കുന്നു..
നനുത്ത ചാറ്റല്‍ മഴയില്‍......
അലസമായി നടക്കാന്‍..
മഴയിലൂടെ നടന്നു.... ഒരു മഴത്തുള്ളിപോലെ ആവാന്‍ 
എന്‍റെ കണ്ണുകള്‍ പെയ്യുമ്പോള്‍
കോരിച്ചൊരിയുന്ന മഹ്ഴ്യിലൂടെ നടക്കാന്‍...
മഴയുടെ എല്ലാ ഭാവങ്ങളെയും ഞാനിഷ്ട്ടപെടുന്നു...
പക്ഷെ..
ഇടിയും മിന്നലും അത് മാത്രം വേണ്ടാ 
മഴയുടെ രൌദ്രഭാവങ്ങളെ എനിക്കിഷ്ട്ടമല്ല
ശാന്തമായ മഴയനെനിക്കിഷ്ട്ടം .....
ആര്‍ദ്രമായ മഴ...
മഴത്തുള്ളികളെ വകഞ്ഞു മാറ്റി 
നടക്കാന്‍ ... മഴത്തുള്ളിയായ് 
പെയ്തോഴിയുവാന്‍ 
എന്നിലേയ്ക്ക് അലിഞ്ഞു ഇല്ലതെയാവാന്‍ ....

Tuesday 20 March 2012

കുടി



അവന്റെ ദാഹം അടങ്ങിയിട്ടെ  ഇല്ല, അവനു ഇനിയും കുടിക്കണം എന്ന്... എല്ലാവരും കളിയാക്കുകയും... വഴക്ക് പറയുകയും ചെയ്തു കൊണ്ടേയിരുന്നു... എന്നിട്ടും അവനു ഒരു കുലുക്കവും ഉണ്ടായില്ല....അവന്‍ കുടിച്ചു കൊണ്ടേയിരുന്നു...8 വയസു  വരെ  കുടിച്ചു ..... വഴക്കൊന്നും കൂടാതെ അമ്മയും മാതൃത്വത്തിന്റെ നിര്‍വൃതിയില്‍  അവനു കുടിയ്ക്കാന്‍ മുലപ്പാല്‍ നല്കികൊന്ടെയിരുന്നു... അവനു മടുക്കുന്നത് വരേയ്ക്കും..

ബീടിതുണ്ടുകള്‍



അച്ഛന്റെ വലിച്ചെറിയുന്ന  ബീടിതുണ്ടുകള്‍ പെറുക്കി വച്ച്, ഞാന്‍ ആരും കാണാതെ, വീടിന്റെ പിറകില്‍ ചെന്ന് വലിക്കാന്‍ തുടങ്ങി
എന്‍റെ വീടിറെ പിറകു വശത്തെ വീട്  എന്‍റെ അമ്മാവന്റെ ഭാര്യ വീട് ആരുന്നു. എന്‍റെ ഈ സാഹസങ്ങള്‍ അമ്മാവിയുടെ വീട്ടുക്കാര്‍  കണ്ടു എന്‍റെ അമ്മയോട് പറഞ്ഞു..അപ്പോഴാണ്‌ ഞാന്‍ കണ്ടത് എന്‍റെ ബീടിതുണ്ടിലെ തീ എന്‍റെ വീടിനും പടര്‍ന്നു പിടിച്ചു എന്ന്...

എന്‍റെ കവിതകള്‍



എന്നും എവിടെയും തെറ്റി ധരിയ്ക്കപെട്ടവളാണ് ഞാന്‍
എന്‍റെ കവിതകളില്‍ പ്രണയം തുളുമ്പുന്നു എന്നാണ്
ഭര്‍ത്താവിനു പരാതി, എന്നാലോ വിരഹം എഴുതാമെന്ന് വെച്ചാല്‍
നിനക്ക് എന്താണിത്ര നിരാശ ?
എന്‍റെ ജീവിതമാണ് എന്‍റെ കവിത
അനുഭവത്തിന്റെ തീച്ചൂളയില്‍
നിന്നുയിര്‍കൊണ്ട എന്‍റെ കവിതകള്‍
പലര്‍ക്കും ഇഷ്ട്ടപെട്ടില്ല എന്നു വരാം
എങ്കിലും എന്‍റെ ആത്മ ശാന്തിയ്ക്കായി
ഞാന്‍ എഴുതികൊന്ടെയിരിക്കുന്നു..........

എന്‍റെ പ്രണയദിനം



 ഓര്‍മയുടെ തിരതല്ലലില്‍ 
ഒരു വാക്ക് പോലും ഇന്നലെ
നിനക്കായ്‌ കുറിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ പ്രണയദിന സന്ദേശങ്ങള്‍ 
ഒക്കെയും നിനക്ക് വേണ്ടി മാറ്റി 
വയ്ക്കപെട്ടവ ആയിരുന്നു
പക്ഷെ 
പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു
ഒരു വിഷ ദ്രാവക  കുപ്പിയിലൂടെ 
മരണതാളം തേടിപോയ 
പ്രിയപ്പെട്ട കൂട്ടുകാരാ
നിനക്കായ്‌ ഞാന്‍ ഇനിയെന്ത് കുറിയ്ക്കുവാന്‍
എന്‍റെ ജീവിത വീഥിയില്‍ 
പെയ്തു തീര്‍ന്ന പ്രിയ വസന്തമേ 
 ആത്മാവിനെ സ്വതന്ത്രമാക്കി
നിന്നിലെയ്ക്ക്  കൂടണയുവാന്‍ 
ഞാനും കാത്തിരിക്കുകയാണ് 

നിമിഷ കവിത



നിമിഷ കവിതയായ് 
പെയ്യണം എന്നുണ്ട് 
കുറെ നിമിഷമായി 
ആലോചനയിലാണ്
നിമിഷങ്ങള്‍ കടന്നു 
പോകുന്നതല്ലാതെ
നിമിഷമായൊന്നും
സംഭവിക്കുന്നില്ല...

Wednesday 29 February 2012

!!! യാത്രാമൊഴി !!!



മൌനം വാക്കുകളായി
അവര്‍ക്കിടയില്‍ മുറിഞ്ഞു 
വീണു കൊണ്ടിരുന്നു
ഇടയ്ക്കിടെ  ഉയരുന്ന 
ദീര്‍ഘനിശ്വാസങ്ങള്‍ 
അവര്‍ക്ക് ജീവനുണ്ടെന്നു 
തെളിയിച്ചു
അവരുടെ നിശ്വാസ വായു
അന്തരീക്ഷത്തെ ചൂടുള്ളതാക്കി
മൌനത്തെ ഭേദിക്കുവാന്‍
അക്ഷരക്കൂട്ടങ്ങള്‍ക്കായി 
അവിടെയാകെ അവര്‍ പരതി
കൊണ്ടിരുന്നു
പക്ഷെ അവയൊക്കെ അവരെ വിട്ടു 
ഓടിപോയിരുന്നു
അവസാനം ഒരു വാക്ക് പോലും
പറയാനാകാതെ
മൌനത്തില്‍ കനം തൂങ്ങിയ 
അന്തരീക്ഷത്തില്‍  പിടിച്ച്‌
അവരെഴുനേറ്റു നടന്നു
തിരിഞ്ഞു നോക്കാതെ
രണ്ടു ദിശകളിലെയ്ക്കായി....

എന്‍റെ പ്രണയദിനം



 ഓര്‍മയുടെ തിരതല്ലലില്‍ 
ഒരു വാക്ക് പോലും ഇന്നലെ
നിനക്കായ്‌ കുറിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ പ്രണയദിന സന്ദേശങ്ങള്‍ 
ഒക്കെയും നിനക്ക് വേണ്ടി മാറ്റി 
വയ്ക്കപെട്ടവ ആയിരുന്നു
പക്ഷെ 
പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു
ഒരു വിഷ ദ്രാവക  കുപ്പിയിലൂടെ 
മരണതാളം തേടിപോയ 
പ്രിയപ്പെട്ട കൂട്ടുകാരാ
നിനക്കായ്‌ ഞാന്‍ ഇനിയെന്ത് കുറിയ്ക്കുവാന്‍
എന്‍റെ ജീവിത വീഥിയില്‍ 
പെയ്തു തീര്‍ന്ന പ്രിയ വസന്തമേ 
 ആത്മാവിനെ സ്വതന്ത്രമാക്കി
നിന്നിലെയ്ക്ക്  കൂടണയുവാന്‍ 
ഞാനും കാത്തിരിക്കുകയാണ് 

ഉഷ്ണ ശമിനി



കത്തിക്കാളുന്ന ഉച്ചവെയില്‍ 
റോഡും ചുട്ടു പോള്ളുകയാണ്
 ചൂട് പറന്നു പൊങ്ങുന്നു
നിരത്തിലെ ചൂടോ 
എന്‍റെ ചുറ്റിനും പരകിയൊഴുകുന്ന
വാഹനങ്ങളില്‍ നിന്നും
ബഹിര്‍ഗമിക്കുന്ന ചൂടോ
ഒന്നും ഒന്നും എന്നെ
അലോസരപെടുതുന്നില്ല ...
കൃത്യ നിര്‍വഹണത്തിന്റെ 
തെളിവായി  എന്റെ
തൊപ്പിക്കിടയിലൂടെ 
അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികള്‍..
മാത്രം...
അകത്തും പുറത്തും ഉഷ്ണമാണ്‌
വെന്തെരിയുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം
ഒരു തണുവായി തലോടലായി
ഒരു നറു കാറ്റായി എന്നെ
തഴുകി തലോടി ...
കടന്നു പോകുന്നു

കുപ്പി വളകള്‍



കുപ്പി വളകള്‍ 
അവളെ ഹരം
കൊള്ളിച്ചു കൊണ്ടേയിരുന്നു
അവനു വേണ്ടി മാത്രം 
നിത്യവും കുപ്പിവളകള്‍ അണിഞ്ഞു 
അവന്റെ കൈമുഷ്ട്ടിയില്‍
കുപ്പിവളകള്‍ ഞെരിഞ്ഞുടയുന്ന 
കാഴ്ച അവളെ ഒരു 
ഉണ്മാധിനിയാക്കി 
പൊട്ടി വീണ വളതുണ്ടുകളില്‍
അവള്‍ വീണ്ടും അവന്റെ 
സ്നേഹം പരീക്ഷിച്ചു 
കുപ്പിവള ചില്ലുകള്‍
കൈതണ്ടയിലുണ്ടാക്കിയ 
മുറിവിലൂടെ കിനിഞ്ഞിറങ്ങുന്ന 
ചോരതുള്ളികളിലൂടെ അവന്റെ 
സ്നേഹവും ഇറ്റിറ്റു വീഴുന്നത് 
അവള്‍ അറിഞ്ഞു ....
സ്നേഹത്തിന്റെ നിറം 
ചുവപ്പായിരിക്കുമോ?
അറിയില്ല...
എങ്കിലും അവനുടയ്ക്കാന്‍ മാത്രമായ്
കുപ്പിവളകള്‍ അവള്‍ 
അണിഞ്ഞു കൊണ്ടേയിരുന്നു...