Wednesday 29 February 2012

!!! യാത്രാമൊഴി !!!



മൌനം വാക്കുകളായി
അവര്‍ക്കിടയില്‍ മുറിഞ്ഞു 
വീണു കൊണ്ടിരുന്നു
ഇടയ്ക്കിടെ  ഉയരുന്ന 
ദീര്‍ഘനിശ്വാസങ്ങള്‍ 
അവര്‍ക്ക് ജീവനുണ്ടെന്നു 
തെളിയിച്ചു
അവരുടെ നിശ്വാസ വായു
അന്തരീക്ഷത്തെ ചൂടുള്ളതാക്കി
മൌനത്തെ ഭേദിക്കുവാന്‍
അക്ഷരക്കൂട്ടങ്ങള്‍ക്കായി 
അവിടെയാകെ അവര്‍ പരതി
കൊണ്ടിരുന്നു
പക്ഷെ അവയൊക്കെ അവരെ വിട്ടു 
ഓടിപോയിരുന്നു
അവസാനം ഒരു വാക്ക് പോലും
പറയാനാകാതെ
മൌനത്തില്‍ കനം തൂങ്ങിയ 
അന്തരീക്ഷത്തില്‍  പിടിച്ച്‌
അവരെഴുനേറ്റു നടന്നു
തിരിഞ്ഞു നോക്കാതെ
രണ്ടു ദിശകളിലെയ്ക്കായി....

എന്‍റെ പ്രണയദിനം



 ഓര്‍മയുടെ തിരതല്ലലില്‍ 
ഒരു വാക്ക് പോലും ഇന്നലെ
നിനക്കായ്‌ കുറിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ പ്രണയദിന സന്ദേശങ്ങള്‍ 
ഒക്കെയും നിനക്ക് വേണ്ടി മാറ്റി 
വയ്ക്കപെട്ടവ ആയിരുന്നു
പക്ഷെ 
പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു
ഒരു വിഷ ദ്രാവക  കുപ്പിയിലൂടെ 
മരണതാളം തേടിപോയ 
പ്രിയപ്പെട്ട കൂട്ടുകാരാ
നിനക്കായ്‌ ഞാന്‍ ഇനിയെന്ത് കുറിയ്ക്കുവാന്‍
എന്‍റെ ജീവിത വീഥിയില്‍ 
പെയ്തു തീര്‍ന്ന പ്രിയ വസന്തമേ 
 ആത്മാവിനെ സ്വതന്ത്രമാക്കി
നിന്നിലെയ്ക്ക്  കൂടണയുവാന്‍ 
ഞാനും കാത്തിരിക്കുകയാണ് 

ഉഷ്ണ ശമിനി



കത്തിക്കാളുന്ന ഉച്ചവെയില്‍ 
റോഡും ചുട്ടു പോള്ളുകയാണ്
 ചൂട് പറന്നു പൊങ്ങുന്നു
നിരത്തിലെ ചൂടോ 
എന്‍റെ ചുറ്റിനും പരകിയൊഴുകുന്ന
വാഹനങ്ങളില്‍ നിന്നും
ബഹിര്‍ഗമിക്കുന്ന ചൂടോ
ഒന്നും ഒന്നും എന്നെ
അലോസരപെടുതുന്നില്ല ...
കൃത്യ നിര്‍വഹണത്തിന്റെ 
തെളിവായി  എന്റെ
തൊപ്പിക്കിടയിലൂടെ 
അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികള്‍..
മാത്രം...
അകത്തും പുറത്തും ഉഷ്ണമാണ്‌
വെന്തെരിയുമ്പോഴും നിന്റെ ഓര്‍മ്മകള്‍ മാത്രം
ഒരു തണുവായി തലോടലായി
ഒരു നറു കാറ്റായി എന്നെ
തഴുകി തലോടി ...
കടന്നു പോകുന്നു

കുപ്പി വളകള്‍



കുപ്പി വളകള്‍ 
അവളെ ഹരം
കൊള്ളിച്ചു കൊണ്ടേയിരുന്നു
അവനു വേണ്ടി മാത്രം 
നിത്യവും കുപ്പിവളകള്‍ അണിഞ്ഞു 
അവന്റെ കൈമുഷ്ട്ടിയില്‍
കുപ്പിവളകള്‍ ഞെരിഞ്ഞുടയുന്ന 
കാഴ്ച അവളെ ഒരു 
ഉണ്മാധിനിയാക്കി 
പൊട്ടി വീണ വളതുണ്ടുകളില്‍
അവള്‍ വീണ്ടും അവന്റെ 
സ്നേഹം പരീക്ഷിച്ചു 
കുപ്പിവള ചില്ലുകള്‍
കൈതണ്ടയിലുണ്ടാക്കിയ 
മുറിവിലൂടെ കിനിഞ്ഞിറങ്ങുന്ന 
ചോരതുള്ളികളിലൂടെ അവന്റെ 
സ്നേഹവും ഇറ്റിറ്റു വീഴുന്നത് 
അവള്‍ അറിഞ്ഞു ....
സ്നേഹത്തിന്റെ നിറം 
ചുവപ്പായിരിക്കുമോ?
അറിയില്ല...
എങ്കിലും അവനുടയ്ക്കാന്‍ മാത്രമായ്
കുപ്പിവളകള്‍ അവള്‍ 
അണിഞ്ഞു കൊണ്ടേയിരുന്നു...