Monday 26 March 2012

എന്റെ പ്രണയം മഴയോട്



ഞാന്‍ മഴയെ പ്രണയിക്കുന്നു..
നനുത്ത ചാറ്റല്‍ മഴയില്‍......
അലസമായി നടക്കാന്‍..
മഴയിലൂടെ നടന്നു.... ഒരു മഴത്തുള്ളിപോലെ ആവാന്‍ 
എന്‍റെ കണ്ണുകള്‍ പെയ്യുമ്പോള്‍
കോരിച്ചൊരിയുന്ന മഹ്ഴ്യിലൂടെ നടക്കാന്‍...
മഴയുടെ എല്ലാ ഭാവങ്ങളെയും ഞാനിഷ്ട്ടപെടുന്നു...
പക്ഷെ..
ഇടിയും മിന്നലും അത് മാത്രം വേണ്ടാ 
മഴയുടെ രൌദ്രഭാവങ്ങളെ എനിക്കിഷ്ട്ടമല്ല
ശാന്തമായ മഴയനെനിക്കിഷ്ട്ടം .....
ആര്‍ദ്രമായ മഴ...
മഴത്തുള്ളികളെ വകഞ്ഞു മാറ്റി 
നടക്കാന്‍ ... മഴത്തുള്ളിയായ് 
പെയ്തോഴിയുവാന്‍ 
എന്നിലേയ്ക്ക് അലിഞ്ഞു ഇല്ലതെയാവാന്‍ ....

Tuesday 20 March 2012

കുടി



അവന്റെ ദാഹം അടങ്ങിയിട്ടെ  ഇല്ല, അവനു ഇനിയും കുടിക്കണം എന്ന്... എല്ലാവരും കളിയാക്കുകയും... വഴക്ക് പറയുകയും ചെയ്തു കൊണ്ടേയിരുന്നു... എന്നിട്ടും അവനു ഒരു കുലുക്കവും ഉണ്ടായില്ല....അവന്‍ കുടിച്ചു കൊണ്ടേയിരുന്നു...8 വയസു  വരെ  കുടിച്ചു ..... വഴക്കൊന്നും കൂടാതെ അമ്മയും മാതൃത്വത്തിന്റെ നിര്‍വൃതിയില്‍  അവനു കുടിയ്ക്കാന്‍ മുലപ്പാല്‍ നല്കികൊന്ടെയിരുന്നു... അവനു മടുക്കുന്നത് വരേയ്ക്കും..

ബീടിതുണ്ടുകള്‍



അച്ഛന്റെ വലിച്ചെറിയുന്ന  ബീടിതുണ്ടുകള്‍ പെറുക്കി വച്ച്, ഞാന്‍ ആരും കാണാതെ, വീടിന്റെ പിറകില്‍ ചെന്ന് വലിക്കാന്‍ തുടങ്ങി
എന്‍റെ വീടിറെ പിറകു വശത്തെ വീട്  എന്‍റെ അമ്മാവന്റെ ഭാര്യ വീട് ആരുന്നു. എന്‍റെ ഈ സാഹസങ്ങള്‍ അമ്മാവിയുടെ വീട്ടുക്കാര്‍  കണ്ടു എന്‍റെ അമ്മയോട് പറഞ്ഞു..അപ്പോഴാണ്‌ ഞാന്‍ കണ്ടത് എന്‍റെ ബീടിതുണ്ടിലെ തീ എന്‍റെ വീടിനും പടര്‍ന്നു പിടിച്ചു എന്ന്...

എന്‍റെ കവിതകള്‍



എന്നും എവിടെയും തെറ്റി ധരിയ്ക്കപെട്ടവളാണ് ഞാന്‍
എന്‍റെ കവിതകളില്‍ പ്രണയം തുളുമ്പുന്നു എന്നാണ്
ഭര്‍ത്താവിനു പരാതി, എന്നാലോ വിരഹം എഴുതാമെന്ന് വെച്ചാല്‍
നിനക്ക് എന്താണിത്ര നിരാശ ?
എന്‍റെ ജീവിതമാണ് എന്‍റെ കവിത
അനുഭവത്തിന്റെ തീച്ചൂളയില്‍
നിന്നുയിര്‍കൊണ്ട എന്‍റെ കവിതകള്‍
പലര്‍ക്കും ഇഷ്ട്ടപെട്ടില്ല എന്നു വരാം
എങ്കിലും എന്‍റെ ആത്മ ശാന്തിയ്ക്കായി
ഞാന്‍ എഴുതികൊന്ടെയിരിക്കുന്നു..........

എന്‍റെ പ്രണയദിനം



 ഓര്‍മയുടെ തിരതല്ലലില്‍ 
ഒരു വാക്ക് പോലും ഇന്നലെ
നിനക്കായ്‌ കുറിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ പ്രണയദിന സന്ദേശങ്ങള്‍ 
ഒക്കെയും നിനക്ക് വേണ്ടി മാറ്റി 
വയ്ക്കപെട്ടവ ആയിരുന്നു
പക്ഷെ 
പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ചു
ഒരു വിഷ ദ്രാവക  കുപ്പിയിലൂടെ 
മരണതാളം തേടിപോയ 
പ്രിയപ്പെട്ട കൂട്ടുകാരാ
നിനക്കായ്‌ ഞാന്‍ ഇനിയെന്ത് കുറിയ്ക്കുവാന്‍
എന്‍റെ ജീവിത വീഥിയില്‍ 
പെയ്തു തീര്‍ന്ന പ്രിയ വസന്തമേ 
 ആത്മാവിനെ സ്വതന്ത്രമാക്കി
നിന്നിലെയ്ക്ക്  കൂടണയുവാന്‍ 
ഞാനും കാത്തിരിക്കുകയാണ് 

നിമിഷ കവിത



നിമിഷ കവിതയായ് 
പെയ്യണം എന്നുണ്ട് 
കുറെ നിമിഷമായി 
ആലോചനയിലാണ്
നിമിഷങ്ങള്‍ കടന്നു 
പോകുന്നതല്ലാതെ
നിമിഷമായൊന്നും
സംഭവിക്കുന്നില്ല...